റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെ 113 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362601 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേര് മരിച്ചതോടെ മരണസംഖ്യ 6214 ആയി. 170 രോഗബാധിതര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 353682 ആയി. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2705 പേരാണ്. ഇതില്‍ 387 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 44, മക്ക 18, മദീന 13, കിഴക്കന്‍ പ്രവിശ്യ 12, വടക്കന്‍ അതിര്‍ത്തി മേഖല 5, അസീര്‍ 4, തബൂക്ക് 4, ഖസീം 3, നജ്റാന് 3, അല്‍ബാഹ 3, ഹാഇല്‍ 2, അല്‍ജൗഫ് 1, ജീസാന് 1.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.