EBM News Malayalam

3 മിനിറ്റിനകം വിസ :സൗദി അറേബ്യ

1

സൗദി അറേബ്യ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 3 മിനിറ്റിനകം സൗദി ഇ ടൂറിസ്റ്റ് വിസ അനുവദിക്കുന്നു. 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീസ നല്‍കുന്നുണ്ട്.40 ദിവസം നീളുന്ന ജിദ്ദ ഫെസ്റ്റിവലിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുത്തിരിക്കണം എന്നതാണ് ഇ-ടൂറിസ്റ്റ് വീസയ്ക്കുള്ള ഏക നിബന്ധന.
എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനാണു ടൂറിസം വീസ നിയമങ്ങള്‍ ഉദാരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവത്തിനുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ വാങ്ങുന്നതിനോടനുബന്ധിച്ച് തന്നെ ടൂറിസ്റ്റ് വിസ അപേക്ഷയ്ക്കുള്ള ലിങ്കും ലഭിക്കും. വിസ ആവശ്യമുള്ളയാളുടെ പേരും മേല്‍വിലാസവും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം വിസ ലഭിക്കുന്നതാണ് പദ്ധതി.3 മിനിറ്റിനകം. പുതിയ തീരുമാനത്തിലൂടെ ജിദ്ദയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

Leave A Reply

Your email address will not be published.