EBM News Malayalam

ഇഖാമ പുതുക്കാനാവാതെ വിഷമിക്കുന്ന ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം

റിയാദ് : സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാനാവാതെ വിഷമിക്കുന്ന ഇന്ത്യക്കാര്‍ക്കും ഹുറൂബിലകപ്പെട്ടവര്‍ക്കും വീട്ടു ഡ്രൈവര്‍ വിസയിലുള്ളവര്‍ക്കും വ്യക്തിഗത വിസയിലുള്ളവര്‍ക്കുമാണ് ഇപ്പോള്‍ നാടുകടത്തല്‍ കേന്ദ്രം വഴി നാടണയാന്‍ അവസരമുള്ളതായി സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഒരു ദിവസം അന്‍പതോളം ഇന്ത്യക്കാര്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയും. അടുത്ത ഞായറാഴ്ച മുതല്‍ നാട്ടിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവര്‍ റിയാദിലുള്ള റിയാദിലുള്ള ഇന്ത്യന്‍ എംബസിയുമായോ ജിദ്ദയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി കമ്മൂ്യണിറ്റി വെല്‍ഫെയര്‍ കോണ്‍സുലാര്‍ ദേശ് ബന്ദു ഭാട്ടി അറിയിച്ചു. ഇന്നു മുതല്‍ എംബസിയിലും കോണ്‍സുലേറ്റിലുമെത്തി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് യാത്രാ രേഖകള്‍ നല്‍കിത്തുടങ്ങുന്നതാണ്.

Comments
Loading...