EBM News Malayalam

സാംസങ് ഗാലക്സി എം 02 സ്മാര്‍ട്‌ഫോണ്‍ ഉടന്‍ വിപണിയില്‍

ആമസോൺ ഇന്ത്യയിലെ ലിസ്റ്റിംഗ് അനുസരിച്ച്, സാംസങ് ഗാലക്‌സി എം 02 2021 ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 1 മണിക്ക് അവതരിപ്പിക്കും. എന്നാൽ, വരാനിരിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണിൻറെ കൃത്യമായ വിലയെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. ആമസോൺ ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഗാലക്സി എം 02 ന് 7,000 രൂപയ്ക്ക് താഴെ വില വരുമെന്നാണ്. അതിനാൽ തന്നെ, സാംസങ് ഗാലക്‌സി എം 02 കമ്പനിയിൽ നിന്ന് വരുന്ന ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും.

6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 SoC പ്രോസസറായിരിക്കും സാംസങ് ഗാലക്‌സി എം 02 ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടാകും. ആൻഡ്രോയിഡ് 10 വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എം 02 ന്ബ്ലൂ ടൂത്ത്, വൈ-ഫൈ, ഡ്യുവൽ സിം സപ്പോർട്ട്, 4 ജി എൽടിഇ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ലഭിക്കുമെന്ന് പറയുന്നു.

സാംസങിൽ നിന്ന് വരാനിരിക്കുന്ന ബജറ്റ് സ്മാർട്ഫോണിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും പിൻവശത്തായി സ്‌പോർട്ട് ഡ്യുവൽ ക്യാമറകളും വരുന്നു. മുൻവശത്ത് 5 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ടാകും. 5000 എംഎഎച്ച് ബാറ്ററിയായിരിക്കും സാംസങ് ഗാലക്‌സി എം 02 ന് ലഭിക്കുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.