EBM News Malayalam

ഇന്ത്യയ്ക്കായി ഒന്‍പത് മെഡലുകള്‍ നേടി സജന്‍

ബീജിങ്: ചൈനയില്‍ നടക്കുന്ന ലോക പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസ് നീന്തലില്‍ കേരളത്തിന്റെ ഒളിമ്പ്യന്‍ സാജന്‍ പ്രകാശ് ഇന്ത്യയ്ക്കായി ഒന്‍പത് മെഡലുകള്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.

200 മീറ്റര്‍ മെഡ്ലേ, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നീ വ്യക്തിഗത ഇനങ്ങളിലും. 200 മീറ്റര്‍ മെഡ്ലേ റിലേയിലുമാണ് സജന്‍ നേട്ടം കരസ്ഥമാക്കിയത്.

200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ മിക്സഡ് മെഡ്ലേ റിലേ എന്നിവയിലാണ് വെള്ളി ലഭിച്ചത്. 200 മീറ്റര്‍ മിക്സഡ് ഫ്രീസെ്റ്റയില്‍ റിലേയില്‍ ടീം ഇനത്തില്‍ വെങ്കലം നേടി.

Comments
Loading...