EBM News Malayalam

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല: ശബരിമല

കോട്ടയം:സന്നിധാനത്തെ അപ്പം-അരവണ പ്‌ളാന്റില്‍ അഗ്‌നി സുരക്ഷയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്ന റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഒക്ടോബറില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
ഫയര്‍ഫോഴ്‌സിന്റെ അനുവാദമില്ലാതെയാണ് പ്‌ളാന്റ് പ്രവര്‍ത്തിക്കുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.കഴിഞ്ഞ സീസണില്‍ ഫയര്‍ഫോഴ്‌സ് കോട്ടയം റീജിയണല്‍ ഓഫീസര്‍ അരുണ്‍കുമാര്‍, പത്തനംതിട്ട ജില്ലാ ഓഫീസര്‍ എം.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. ഒരേ സമയം 120 ജീവനക്കാരാണ് പ്‌ളാന്റില്‍ ജോലി ചെയ്യുന്നത്.

Comments
Loading...