EBM News Malayalam

ആർഎസ്എസ് എസ്ഡിപിഐ സംഘർഷം : ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ : ആർഎസ്എസ് എസ്ഡിപിഐ സംഘർഷത്തിനിടെ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.വയലാർ സ്വദേശി നന്ദുവാണ് (22) ആണ് കൊല്ലപ്പെട്ടത് .രാത്രി എട്ട് മണിയോടെ നാഗകുളത്തിലാണ് ആർഎസ്എസ് എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർത്തിൽ മൂന്ന് ആർഎസ്എസ് എസ്ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം ചെവ്വാഴ്ച വയലാറിൽ എസ്ഡിപി പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷത്തിന് വഴിവെച്ചത് ഇതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകരുടെ വാഹനപ്രചരണജാഥ ഉണ്ടായിരുന്നു അതിലെ പ്രസംഗ പരാമർശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി ഇതേ തുടർന്ന് ഏറ്റുമുട്ടലുണ്ടായപ്പോൾ നന്ദു വെട്ടേറ്റു മരിച്ചെന്നാണു പ്രാഥമിക വിവരം. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരിക്കുന്നു.

Comments are closed.