EBM News Malayalam

കോണ്ടിനെന്റല്‍ ജിടി 650 യുടെ ബിഎസ്-VI പതിപ്പ് വരുന്നു

മോഡല്‍ നവീകരണത്തിന്റെ ഭാഗമായി കോണ്ടിനെന്റല്‍ ജിടി 650 യുടെ ബിഎസ്-VI പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ വര്‍ഷമാണ് 650 ട്വിന്നിനെ വിപണിയില്‍ അവതരിപ്പിച്ചത്. അതിനുശേഷം ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളായി കോണ്ടിനെന്റല്‍ ജിടി 650-യും ഇന്റര്‍സെപ്റ്റര്‍ 650 യും മാറി. നിലവിലെ പതിപ്പില്‍ നിന്നും വിലയില്‍ നേരിയ വ്യത്യാസം പുതിയ ബിഎസ്-VI പതിപ്പിനുണ്ടാകും.

രണ്ട് മോട്ടോര്‍സൈക്കിളുകളിലും ഒരേ 649 സിസി പാരലല്‍-ട്വിന്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. പഴയ പതിപ്പിന് സമാനമായ കരുത്ത് തന്നെയാകും രണ്ട് ബൈക്കിനും ഉണ്ടാവുക.

മുന്നില്‍ ഇരട്ട പിസ്റ്റണ്‍ 320 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ്‌ ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്‌. ഇരു ബൈക്കുകളിലും ഇരട്ട ചാനല്‍ സുരക്ഷ കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ പ്രധാനിയാണ് 650 ട്വിന്നുകള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയുടെ എതിരാളികളാണ് ഉടന്‍ വിപണിയിലെത്തുന്ന ബിഎസ്-VI പതിപ്പ് കോണ്ടിനെന്റല്‍ ജിടി 650 യും ഇന്റര്‍സെപ്റ്റര്‍ 650 യും 650 ട്വിന്‍ മോഡലുകള്‍ക്ക് പുറമെ റോയല്‍ എന്‍ഫീല്‍ഡ് 350,500 സിസി ബുള്ളറ്റുകളേയും ബിഎസ്-VI പതിപ്പിലേക്ക് പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മോഡലുകളില്‍ നവീകരിച്ച എഞ്ചിന്‍, ചേസിസ്, മെക്കാനിക്കലുകള്‍, പുതുക്കിയ സ്റ്റൈലിംഗ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യും.

ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാമാക്കിയാണ് 350 X- ന്റെ നിര്‍മ്മാണം. ഏറെ നാളായി കാത്തിരിക്കുന്ന കുറഞ്ഞ വിലയുള്ള ബുള്ളറ്റ് എന്ന വിശേഷണമല്ലാതെ റോയല്‍ എന്‍ഫീല്‍ഡ് കാര്യമായ മാറ്റങ്ങളൊന്നും ബൈക്കില്‍ നടത്തിയിട്ടില്ല. 1932 മുതലുള്ള ക്ലാസിക്ക് രൂപവും സ്വഭാവ സവിശേഷതകളും അതേപടി നിലനിര്‍ത്തിയാണ് കമ്പനിയുടെ എന്‍ട്രിലെവല്‍ ബൈക്കിന്റെ രൂപകല്പ്പനയും.

Comments
Loading...