EBM News Malayalam

പ്രണയം അവസാനിപ്പിച്ചതില്‍ പക; കാമുകിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ കലിപൂണ്ട് കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍.  തിരുവനന്തപുരം തവലോട്ടുകോണം സ്വദേശി അനന്തു (21) ആണ് അറസ്റ്റിലായത്. വയനാട് മാനന്തവാടി സിഐ അബ്ദുല്‍ കരീമും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി അനന്തു പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ബന്ധം അകന്നു. ഇതോടെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.യുവാവിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

Comments are closed.