EBM News Malayalam

വിലസൂചിക മേയ് മാസത്തില്‍ 3.05 ശതമാനമായി ഉയര്‍ന്നു

9

തിരുവനന്തപുരം: വിലസൂചിക മേയ് മാസത്തില്‍ 3.05 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റിട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കാണ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്ക് വായ്പ പലിശ നിരക്ക് നിര്‍ണയിക്കാന്‍ ഇപ്പോള്‍ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കിനെയാണ് മാനദണ്ഡമാക്കുന്നത്. പ്രധാനമായും ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് വിലക്കയറ്റത്തിന് വഴിവച്ചത്. 2019 മേയ് മാസത്തിലെ കണക്കുകള്‍ അനുസരിച്ച് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് 1.83 ശതമാനം വിലക്കയറ്റമുണ്ടായി. ഏപ്രിലില്‍ ഇത് 1.1 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ 4.87 ശതമാനമായിരുന്നു പണപ്പെരുപ്പം. ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനത്തില്‍ നിന്ന് 2.99 ശതമാനത്തിലേക്ക് പുതുക്കി നിശ്ചയിച്ചു.

Leave A Reply

Your email address will not be published.