തിരു: നിർമല ജെയിംസ് രചിച്ച ‘ഇ കെ. ജാനകി അമ്മാൾ ആദ്യ ഇന്ത്യൻ സസ്യ ശാസ്ജ്ഞ’ എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തു. ഡോക്ടർ ജാനകി അമ്മാളിന്റെജീവചരിത്രവും സംഭാവനകളും ഉൾപ്പെട്ടു ആദ്യമായി ഇറങ്ങുന്ന പുസ്തകം ആണ് ഇത്.
തിരുവനന്തപുരം പാലോടുള്ള ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച് ഇന്സ്ടിട്യൂട്ടിൽ മെയ് 24ന് മൂന്നു മണിക്ക് നടന്ന ചടങ്ങിൽ ഡോ പൽപ്പു പുഷ്പാംഗദന് ഡോ എ സാബുവിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പ്രൊഫ: വി കാർത്തികേയൻ നായർ പുസ്തകം പരിചയപ്പെടുത്തി ഡയറക്ടർ ഡോ പ്രകാശ് കുമാർ സ്വാഗതവും ഡോ. കെ ബി രമേഷ് കുമാർ നന്ദിയും പറഞ്ഞു.