EBM News Malayalam

ഇന്ത്യയിലെ ആദ്യ മോഡുലാര്‍ വാഹനം

ഇന്ത്യയിലെ ആദ്യ മോഡുലാര്‍ വാഹനമായ ട്രൈബറിനെ ഈ മാസം 28 -ന് വിപണിലെത്തിക്കാന്‍ ഒരുങ്ങുകയാണ് റെനോ. വാഹനത്തിന്റെ ബുക്കിങ് ആഗസ്റ്റ് 17 -ന് ആരംഭിക്കാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 11,000 രൂപയാണ് ട്രൈബറിന്റെ ബുക്കിങ് തുക.

റെനോയുടെ ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍ എന്നിവയുടെ ഇളമുറക്കാരന്‍ എന്ന് തോന്നിക്കുന്ന ഡിെൈസനാണ് പുതിയ ട്രൈബറിന്. ഈ വാഹനങ്ങളില്‍ നിന്ന് കടമെടുത്ത പല ഘടകങ്ങളും ചേര്‍ത്താണ് നിര്‍മ്മാതാക്കള്‍ ഈ വാഹനത്തെ ഒരുക്കിയിരിക്കുന്നത്.

വലുപ്പം തോന്നിക്കാന്‍ ഒരു കോമ്പാക്ട് എസ്‌യുവിയുടെ ഘടനയാണ് റെനോ ട്രൈബറിന് നല്‍കിയിരിക്കുന്നത്. 182 mm ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനം വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളോടു കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ്.

വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ടി ലുക്ക് നല്‍കുന്നതിന് റൂഫ് റെയിലുകളും, ബോഡി ക്ലാഡിങും, സ്‌കിഡ് പ്ലേറ്റുകളും റെനോ നല്‍കിയിരിക്കുന്നു. ഇരട്ട ടോണ്‍ അഞ്ച് സ്‌പോക്ക് അലോയി വീലുകളാണ് വാഹനത്തില്‍ വരുന്നത്.

100 തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സീറ്റുകളും മൊഡുലാര്‍ ക്യാബിനുമാണ് ട്രൈബറിന്റെ ഏറ്റവും മികച്ചൊരു സവിശേഷത. വാഹനത്തിനുള്ളില്‍ അഞ്ച് പേരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പിന്‍ നിര സീറ്റുകള്‍ പൂര്‍ണ്ണമായി ഊരി മാറ്റാവുന്ന ഓപ്ഷനും വാഹനത്തിലുണ്ട്.

ഇരട്ട ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഇലക്ട്രിക്ക് പവര്‍ സ്റ്റിയറിങ്, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തില്‍ വരുന്ന ഫീച്ചറുകള്‍.

സുരക്ഷയുടെ കാര്യത്തിൽ നാലു എയര്‍ബാഗുകള്‍, സ്പീഡ് അലേർട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ആന്റി – ലോക്ക് ബ്രേക്കിങ് സിസ്റ്റം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ നിർമ്മാതാക്കൾ നൽകുന്നു.

72 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്ന ക്വിഡില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ മൂന്ന സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിലും വരുന്നത്. എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന് കൂടുതൽ മെച്ചപ്പെട്ട ട്യൂണിങ്ങും, ഇരട്ട VVT സാങ്കേതികവിദ്യയും വേരിയബിൾ ഓയിൽ പമ്പും നിര്‍മ്മാതാക്കൾ നൽകുന്നു.

Comments
Loading...