EBM News Malayalam

1,600 നഗരങ്ങളിലായി ഒരേസമയം ഫൈബർ-ടു-ഹോം

ഗ്രീൻ‌ഫീൽഡ് ഫിക്‌സഡ് ബ്രോഡ്‌ബാൻഡിൻറെ വിന്യാസമായ റിലയൻസ് ജിയോ രാജ്യത്തെ 1,600 നഗരങ്ങളിലായി ഒരേസമയം ഫൈബർ-ടു-ഹോം (എഫ്‌ടിടിഎച്ച്) ബിസിനസ്സ് ആരംഭിക്കുവാൻ പദ്ധതി. മൂന്ന് വർഷത്തിനുള്ളിൽ എഫ്‌ടി‌ടി‌എച്ച് ഉള്ള 75 ദശലക്ഷം വീടുകളിൽ ലഭ്യമാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

100 എം.ബി.പി.എസ്, 50 എം.ബി.പി.എസ് കണക്ഷനുകളാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി ജിയോ ഗിഗാഫൈബർ ധാരാളം മേഖലകളിൽ ലഭ്യമാണ്. 100 എം‌.ബി‌.പി‌.എസ് അല്ലെങ്കിൽ‌ 50 എം‌.ബി‌.പി‌.എസ് സ്‌പീഡ്‌ വേണോ എന്നതിനെ അടിസ്ഥാനപ്പെടുത്തി 4500 രൂപ അല്ലെങ്കിൽ 2500 രൂപ ഫീസ് നൽകിയാൽ ജിയോ ഗിഗാഫൈബർ സൗജന്യമായി ലഭിക്കും.

വാണിജ്യ നിരക്കുകൾ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്നും ഒരു വർഷം സൗജന്യമായി സേവനം നൽകിയതിനു ശേഷമായിരിക്കും മറ്റു കാര്യങ്ങൾ വെളിപ്പെടുത്തുക എന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഒരു വര്‍ഷത്തേക്ക് ജിയോ ഗിഗാഫൈബർ സൗജന്യമായി നൽകും. ഒരു വര്‍ഷത്തെ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കം ശേഷം വാണിജ്യ നിരക്കുകൾ സ്വികരിക്കും.

Comments
Loading...