EBM News Malayalam

റിലയന്‍സ് ജിയോയില്‍ നിക്ഷേപത്തിനൊരുങ്ങി സില്‍വര്‍ ലേക്

റിലയന്‍സ് ജിയോയില്‍ നിക്ഷേപത്തിനൊരുങ്ങി അമേരിക്കന്‍ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്. 4,546.80 കോടി രൂപയാണ് കമ്പനി വീണ്ടും നിക്ഷേപിക്കുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. ഇതോടെ സില്‍വര്‍ ലേക്കിന്റെ ജിയോയിലുള്ള മൊത്തം ഓഹരി 2.08 ശതമാനമാകും. പുതിയ പ്രഖ്യാപനത്തോടെ ജിയോയിലുള്ള സില്‍വര്‍ ലേക്കിന്റ നിക്ഷേപം 10,202.55 കോടി രൂപയാകും.

മെയ് നാലിന് ജിയോ പ്ലാറ്റ്ഫോമുകളുടെ ഒരു ശതമാനം ഓഹരി 750 മില്യണ്‍ ഡോളറിന് (5,655.75 കോടി രൂപ) സില്‍വര്‍ ലേക് വാങ്ങിയിരുന്നു. ഫേസ്ബുക്ക്, മുബഡാല, വിസ്ത ഇക്വിറ്റി, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നീ കമ്പനികള്‍ക്കു പിന്നാലെ റിലയന്‍സ് ജിയോയിലുണ്ടാകുന്ന തുടര്‍ച്ചയായ ഏഴാമത്തെ നിക്ഷേപമാണിത്. അതേസമയം ആറ് ആഴ്ചയിക്കിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ജിയോ 19.9 ശതമാനം ഓഹരികളിലൂടെ 92,202.15 കോടി രൂപയാണ് ആഗോള നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത്.

Comments are closed.