EBM News Malayalam

റിലയന്‍സ് ജിയോയും മൈക്രോസോഫ്റ്റും ഒരുമിക്കുന്നു

ഡിജിറ്റൽ മേഖലയിലെ വളർച്ച വേഗത്തിലാക്കുന്ന ക്ലൌഡ് ഡാറ്റാ സെൻററുകൾ എന്ന പദ്ധതിക്കായാണ് റിലയൻസും ജിയോയും മൈക്രോസോഫ്റ്റും കൈകോർക്കുന്നത്.

ഇന്ത്യയിൽ മൈക്രോസോഫ്റ്റിൻറെ ക്ലൌഡ് സോഫ്റ്റ് വെയറായ അസൂറിൻറെയും റിലയൻസ് ജിയോയുടെ ജിയോ ഫൈബർ നെറ്റ് വർക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് ജിയോ ഫൈബറിനൊപ്പം ഫ്രീയായി അസൂർ സേവനങ്ങൾ ലഭ്യമാക്കും.

ചെറു സംരംഭകർ സാധാരണ നിലയിൽ 15,000 മുതൽ 20,000 വരെ ഇത്തരം സേവനങ്ങൾക്കായി ചിലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിയോ 15,00 രൂപമുതലുള്ള നിരക്കിന് സേവനങ്ങൾ ലഭ്യമാക്കുന്നത്.

ഇന്ത്യയിലെ കമ്പനികൾക്ക് ഡാറ്റാ അനലറ്റിക്സ്, AI, IoT, കോഗ്നിറ്റീവ് സർവ്വീസസ്, ബ്ലോക്ക് ചൈൻ, എഡ്ജ് കമ്പ്യൂട്ടിങ് എന്നീ സാങ്കേതികതവിദ്യകൾ എളുപ്പത്തിലും ചിലവ് കുറഞ്ഞും ലഭ്യമാകും.

Comments
Loading...