EBM News Malayalam

റിലയന്‍സ് ജിയോയുടെ ജിഗാ ഫൈബര്‍ പ്രഖാപിച്ചു.

മുംബൈ: മുംബൈയില്‍ വച്ച് നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനമായ ജിഗാ ഫൈബര്‍ പ്രഖാപിച്ചു. റിലയന്‍സിന്റെ മേധാവി മുകേഷ് അംബാനിയാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം അഞ്ച് മുതലാണ് ഇന്ത്യയില്‍ ജിഗാ ഫൈബര്‍ സേവനം ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ ജിഗാ ഫൈബറിന്റെ സേവനം വ്യാപിപ്പിക്കാനാണ് അംബാനിയുടെ തീരുമാനം.

ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ജിയോ ജനങ്ങള്‍ക്ക് മുന്‍പില്‍ നല്‍കുന്നത്. ഡി.ടി.എച്ച് ടെലിവിഷന്‍ സേവനങ്ങളെ വെല്ലുന്ന തരത്തില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുമെന്നും അംബാനി പറയുന്നു. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 7.5 കോടി വരിക്കാരെ തങ്ങള്‍ സ്വന്തമാക്കുമെന്നും ജിയോ അഭിപ്രായപ്പെട്ടു. 100 എംബിപിഎസ് മുതല്‍ 1 ജി.ബി.പി.എസ് വരെ വേഗതയില്‍ ഈ സംവിധാനം വഴി ഇന്റര്‍നെറ്റ് ലഭിക്കുന്നതാണ്.

വീഡിയോ കോണ്‍ഫറന്‍സിനായി ആയിരങ്ങള്‍ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബര്‍ വഴി ഇത് എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നും അംബാനി പറഞ്ഞു. ജിഗാ ഫൈബറിന്റെ സെട്ടോപ്പ് ബോക്‌സ് ഗെയിമിംഗ് സൗകര്യം കൂടി ഉള്ളതാണ്. 700 രൂപയില്‍ ആരംഭിച്ച് 1000 രൂപയില്‍ അവസാനിക്കുന്ന സേവനങ്ങളാണ് ഇതില്‍. ജിഗാ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്നും കാണാം. ജിഗാ ഫൈബറിന്റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്.ഡി ടിവിയോ, പി.സി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കുമെന്നും അംബാനി പ്രഖ്യാപിച്ചു. കൂടാതെ 4 കെ സെട്ടോപ്പ് ബോക്സും പൂര്‍ണമായും സൗജന്യമാണ്.

Comments
Loading...