EBM News Malayalam

റെഡ്മി നോട്ട് 9 ഇന്ന് ഇന്ത്യയില്‍ വീണ്ടും വില്‍പ്പനയ്ക്കെത്തും

റെഡ്മി നോട്ട് 9 ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും വിൽപ്പനയ്‌ക്കെത്തുന്നു. ആമസോൺ, എംഐ.കോം വഴി ഈ ഹാൻഡ്സെറ്റ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ക്വാഡ് റിയർ ക്യാമറകളും റെഡ്മി നോട്ട് 9 ന്റെ പ്രധാന സവിശേഷതകളാണ്.

6 ജിബി വരെ റാമും 22.5W ഫാസ്റ്റ് ചാർജിംഗും റെഡ്മി നോട്ട് 9ൽ വരുന്നു. റെഡ്മി നോട്ട് 9 സാംസങ് ഗാലക്‌സി എം 11, മോട്ടോ ജി 9 എന്നിവയുമായി മത്സരിക്കുന്നു. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നി ശ്രേണിയിൽ വരുന്ന മറ്റൊരു ഡിവൈസാണ് റെഡ്മി നോട്ട് 9.

ഇന്ത്യയിൽ റെഡ്മി നോട്ട് 9 4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 11,999 രൂപയും, 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും, ടോപ്പ്-ഓഫ്-ലൈൻ 6 ജിബി + 128 ജിബി മോഡലിന് 14,999 രൂപയുമാണ് വില വരുന്നത്. റെഡ്മി നോട്ട് 9 അക്വാ ഗ്രീൻ, അക്വാ വൈറ്റ്, പെബിൾ ഗ്രേ, സ്കാർലറ്റ് റെഡ് കളർ ഓപ്ഷനുകളിൽ വരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ, എംഐ.കോം വഴി ഈ സ്മാർട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും.

ഡ്യുവൽ നാനോ സിം സവിശേഷത വരുന്ന റെഡ്മി നോട്ട് 9 ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തി എംഐയുഐ11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + 1,080×2,340 പിക്‌സൽ ഐപിഎസ്‌ ഡിസ്പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭിക്കുന്നു. 19.5:9 ആസ്പെക്ട് റേഷ്യോയിൽ വരുന്ന ഈ ഡിവൈസിന് മീഡിയടെക് ഹീലിയോ ജി 85 ഒക്ട-കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്‌ഷനുകൾ ഒരു മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വിപുലീകരിക്കാവുന്നതാണ്.

48 മെഗാപിക്സൽ സാംസങ് ജിഎം1 എഫ്/ 1.79 ലെൻസുമായി പ്രൈമറി സെൻസറും, അൾട്രാ വൈഡ് ആംഗിൾ എഫ്/ 2.2 ലെൻസുമായി 8 മെഗാപിക്സൽ സെക്കന്ററി സെൻസറും, എഫ്/ 2.4 മാക്രോ ലെൻസുമായി 2 മെഗാപിക്സൽ സെൻസറും, എഫ്/ 2.4 ലെൻസുമായി 2 മെഗാപിക്സൽ ഡെപ്ത് സെൻസറും റെഡ്മി നോട്ട് 9 ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ വരുന്നു. സെൽഫികൾ പകർത്തുവാൻ ഹാൻഡ്‌സെറ്റിന്റെ മുൻവശത്തായി 13 മെഗാപിക്സലിന്റെ പഞ്ച്-ഹോൾ സെൽഫി ക്യാമറയുമുണ്ട്.

22.5W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9ൽ വരുന്നത്. ഈ ഹാൻഡ്സെറ്റിനെ ചാർജർ സ്മാർട്ഫോണിനൊപ്പം നിങ്ങൾക്ക് ലഭിക്കുന്നതാണ്. വൈ-ഫൈ, യൂഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, ഇൻഫ്രാറെഡ് ഐആർ ബ്ലാസ്റ്റർ, ജിപിഎസ്, എ-ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളാണ് ഈ ഡിവൈസിൽ വരുന്നത്.

Comments are closed.