EBM News Malayalam

ഷവോമി റെഡ്മി K20, റെഡ്‌മി K20 പ്രൊ

ഷവോമി കമ്പനി ട്വീറ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ‘ഫ്ലാഗ്ഷിപ്പ് കില്ലര്‍’ എന്നാണ് ഷവോമി തങ്ങളുടെ ഫോണിനെ വിശേഷിപ്പിക്കുന്നത്. ഫുള്‍ സ്ക്രീന്‍ ഡിസൈനില്‍, പോപ്പ് അപ്പ് ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നി പ്രത്യേകതകളോടെയാണ് ഈ ഫോണ്‍ എത്തുന്നത്. ഷവോമി കെ20 പ്രോ 6.39 ഇഞ്ച് സ്ക്രീന്‍ വലിപ്പം ഉള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയിലാണ് എത്തുന്നത് കൂടാതെ നോച്ച് ഇല്ലാത്ത ഡിസ്പ്ലേയാണ് ഇതിൽ.

പോപ്പ് അപ്പ് ക്യാമറയായിരിക്കും മുന്നില്‍ ഉണ്ടാകുക. 20 എം.പി ക്യാമറയായിരിക്കും സെല്‍ഫിക്കായി ഉണ്ടാകുക. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ ഫോണിനുണ്ടാകും. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് ഉണ്ടാകുക. പ്രൈമറി സെന്‍സര്‍ ഐഎംഎക്സ് 486 ആയിരിക്കും. ട്രിപ്പില്‍ ക്യാമറ സെറ്റപ്പ് 48 എം.പി+13 എം.പി+8 എം.പി കോണ്‍ഫിഗ്രേഷനില്‍ ആയിരിക്കും.

ലിക്വിഡ് കൂളിംഗ് സംവിധാനം ഈ ഫോണിനുണ്ട്. 4,000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി. ഏതാണ്ട് 25,000-30000 റേഞ്ചിലുള്ള രൂപയായിരിക്കും ഈ ഫോണിന്‍റെ 6 ജി.ബിക്ക് വില വരുക എന്നാണ് സൂചന. 8 ജി.ബിക്ക് 28,000-32,0000 റേഞ്ചില്‍ വില വരും. K 20-യില്‍ എത്തിയാല്‍ ക്യൂവല്‍ കോമിന്‍റെ പുതിയ പ്രോസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടാകുക.

Comments
Loading...