EBM News Malayalam

കടുത്ത പ്രതിസന്ധി നേരിട്ട് ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്‌സ്.

കൊച്ചി: വാഹന വിപണന മേഖലയിലുണ്ടാക്കിയ തിരിച്ചടിയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ് പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്‌സ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ ടയറാണ് കളമശേരി അപ്പോളോ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്.

ചാലക്കുടിയില്‍ ട്രക്കുകളുടേയും മിനിട്രക്കുകളുടേയും ടയറുകളുമാണ്. കളമശേരി പ്ലാന്റില്‍ പ്രതിദിനം 110 ടണ്‍ ആയിരുന്നു ഉത്പാദനശേഷി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത് 70 ടണ്‍ ആക്കി കുറച്ചു. തുടര്‍ന്ന് തൊഴിലാളി യൂണിയനുകളുമായി കൂടി ആലോചിച്ചായിരുന്നു 2 ദിവസം കൂടി പ്ലാന്റ് അടച്ചിട്ടത്.

ലേഓഫിന് ശേഷം പ്ലാന്റുകള്‍ വീണ്ടും തുറന്നെങ്കിലും ഉത്പാദനം വീണ്ടും കുറയ്ക്കാനാണ് തീരുമാനം. ഒക്ടോബര്‍ 2ലെ അവധിക്കൊപ്പം 1, 3 തീയതികളില്‍ ചാലക്കുടി പേരാമ്പ്രയിലെ പ്ലാന്റ് അടച്ചിടുമെന്നും അറിവുണ്ട്.

Comments
Loading...