EBM News Malayalam

റിയൽമി സി 17 നവംബറിൽ അവതരിപ്പിക്കും

2020 അവസാനിക്കുന്നതിന് മുമ്പ് റിയൽമി ഒരു സി സീരീസ് സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചേക്കും. സി സീരീസിന്റെ ഫ്രന്റ്ലൈൻ മോഡലായിരിക്കും ഇത്. ഈ ഹാൻഡ്സെറ്റിനെ സി 17 എന്ന് വിളിക്കുന്നു. ഇന്ത്യയിൽ റിയൽമി എക്‌സ് 7 സ്മാർഫോണോടപ്പം ഈ ഹാൻഡ്സെറ്റും അവതരിപ്പിക്കുമെന്ന് പറയുന്നു.

15,000 രൂപ വില വരുന്ന ഒരു സ്മാർട്ട്‌ഫോണായി ബംഗ്ലാദേശിൽ റിയൽമി സി 17 അവതരിപ്പിച്ചു. ഈ സ്മാർട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിന് കൂടുതൽ വ്യത്യസങ്ങൾ വരുന്നില്ല. റിയൽമിയിൽ നിന്ന് വരാനിരിക്കുന്ന മറ്റൊരു മിഡ്‌റേഞ്ച് സ്മാർട്ട്ഫോണായ റിയൽമി എക്‌സ് 7 നൊപ്പം സി 17 അവതരിപ്പിക്കുമെന്ന് പ്രശസ്ത ടിപ്സ്റ്റർ മുകുൾ ശർമ വ്യക്തമാക്കി. മീഡിയടെക് ഡൈമെൻസിറ്റി സീരീസ് ചിപ്‌സെറ്റുകളുമായി എക്‌സ് 7 സീരീസ് ഇതിനകം ചൈനയിൽ അവതരിപ്പിച്ചുകഴിഞ്ഞു.

റിയൽമി സി 17 ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായി ബംഗ്ലാദേശിൽ അവതരിപ്പിച്ചു. റിയൽമി സി 17 ന്റെ വില ബിഡിടി 15,990 ആണ്, ഇത് ഇന്ത്യയിൽ ഏകദേശം 14,000 രൂപയാണ് വില വരുന്നത്. ഇത് നാർസോ സീരീസിനും റിയൽമി 7 സീരീസ് സ്മാർട്ട്‌ഫോണുകൾക്കുമിടയിൽ വരുന്നു. 720p റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി സി 17 അവതരിപ്പിക്കുന്നത്. ഫ്രണ്ട് ക്യാമറയ്‌ക്കായി ഒരു ആധുനിക പഞ്ച്-ഹോൾ സ്റ്റൈൽ കട്ട്ഔട്ട് സവിശേഷത വരുന്നു. കൂടാതെ, 90Hz റിഫ്രഷ് റേറ്റ് പോലും ലഭിക്കുന്നു.

റിയൽമി സി 17ൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പിനനുള്ളിൽ 13 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 119 ഡിഗ്രി എഫ്‌ഒവിയുമുണ്ട്. കൂടാതെ, 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്നു. സെൽഫികൾ പകർത്തുവാൻ റിയൽമി 8 മെഗാപിക്സൽ ക്യാമറയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.