EBM News Malayalam

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിലപാട് മാറ്റി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മൂന്ന് ബോളിവുഡ് സിനിമകള്‍ 120 കോടി രൂപ കളക്ഷന്‍ നേടിയതിനാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിലപാട്. പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്.

വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. പ്രസ്താവനയുടെ ഒരു ഭാഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുകയായിരുന്നു, അതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ഷന്‍ നേടിയെന്നും അതിനാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നുമായിരുന്നു ശനിയാഴ്ച മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബര്‍ രണ്ടിന് മൂന്ന് സിനിമകള്‍ 120 കോടി രൂപ കളക്ട് ചെയ്തെന്ന് സിനിമാ നിരൂപകനായ കോമള്‍ നെഹ്ത തന്നോട് പറഞ്ഞുവെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.

തൊഴിലില്ലായ്മയെക്കുറിച്ചുള്ള എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ട് തെറ്റാണെന്നും ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ 10 പ്രസക്തമായ വിവരങ്ങള്‍ ആ റിപ്പോര്‍ട്ടിലില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഞങ്ങള്‍ ഒരിക്കലും പഞ്ഞിട്ടില്ല. കുറച്ച് ആളുകള്‍ ആസൂത്രിതമായ രീതിയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Comments
Loading...