EBM News Malayalam

മുപ്പത്തൊന്നുകാരിയായ യുവതിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ ഈ മാസം പത്തിന് ഉസ്‌ബെകിസ്ഥാന്‍ സ്വദേശിനി ഡല്‍ഹിയില്‍ പീഡനത്തിനിരയായതായി പരാതി. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മുപ്പത്തൊന്നുകാരിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് പീഡിപ്പിച്ചന്നാണ് പരാതി.

ആറുമാസമായി യുവതി ഡല്‍ഹിയിലാണ് താമസം. ഇതിനിടയില്‍ ഗുഡ്ഗാവിലുള്ള ഒരു ആക്രി കച്ചവടക്കാരനെ യുവതി പരിചയപ്പെട്ടിരുന്നു. തുടര്‍ന്ന് യുവാവ് മുപ്പത്തൊന്നുകാരിയെ വിളിച്ച് വരുത്തുകയായിരുന്നു.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് ആവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡനത്തിനിരയാക്കുകയും ശേഷം വഴിയില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Comments
Loading...