EBM News Malayalam

സൂര്യ നായകനാവുന്ന ‘സൂരറൈ പൊട്രു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

സൂര്യ നായകനായി സുധ കൊങ്കര ഒരുക്കുന്ന ‘സൂരറൈ പൊട്രു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് ഇതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

പലരും ട്രെയിലറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അഭിഷേക് ബച്ചന്‍, റാണ ദഗുബതി, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്‌നേശ് ശിവന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിങ്ങനെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍’ എന്നാണ് ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് റാണ ദഗുബതി എഴുതിയത്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.