EBM News Malayalam

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയെന്നു മുന്നറിയിപ്പ്.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം സംസ്ഥാനത്തുടനീളം മഴ പെയ്യിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഇന്നും നാളെയും ശക്തമായ മഴയെന്നു മുന്നറിയിപ്പ്. വ്യാഴാഴ്ചയോടെ മഴ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ആലപ്പുഴ, എറണാകുളം, മലപ്പുറം, ഇടുക്കി ജില്ലകളിലും കോട്ടയം ജില്ലയിലെ ചിലയിടങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത.

നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണുര്‍ ജില്ലകള്‍ക്കാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, ജില്ലകളിലും നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 15ന് കണ്ണൂരും 16ന് കാസര്‍ഗോഡും യെലോ അലെര്‍ട്ടാണുള്ളത്.

48 മണിക്കൂറില്‍ കേരളത്തിലും മധ്യഇന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴയുണ്ടാകും. വടക്കന്‍ ഒഡീഷ, ദക്ഷിണ ഝാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ്, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം കൊടുത്തു. കേരള, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. അഞ്ചു ദിവസത്തേക്ക് ഈ നില തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരണസംഖ്യ 150 ആയി.

Comments
Loading...