EBM News Malayalam

നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ ഔദ്യോഗിക സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യസുരക്ഷയെ ദുര്‍ബലമാക്കും വിധം രഹസ്യ വിവരങ്ങള്‍ അനില്‍ അംബാനിക്ക് കൈമാറിയെന്നതാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. റഫാല്‍ കരാറില്‍ ഫ്രാന്‍സും ഇന്ത്യയും ഒപ്പു വെക്കുന്നതിന് മുമ്ബ് തന്നെ കരാറിനെക്കുറിച്ച്‌ വിവരം ലഭിച്ച അനില്‍ അംബാനി ഫ്രഞ്ച് സര്‍ക്കാറുമായി ധാരണാ പത്രം ഒപ്പു വെക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നുതായി രാഹുല്‍ ഗാന്ധി തെളിവു സഹിതം വെളിപ്പെടുത്തിയിരുന്നു. പ്രതിരോധ മന്ത്രിക്കോ, സെക്രട്ടിറിക്കോ ഇക്കാര്യം അറിയാത്ത സാഹചര്യത്തില്‍ അനില്‍ അംബാനിക്ക് ഈ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത് മോദി ആണെന്നാണ് രാഹുലിന്‍റെ ആരോപണം.
‘ഇത് ഒദ്യോഗിക സുരക്ഷാ നിയമത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. കരാറിനെക്കുറിച്ചറിയാവുന്ന പ്രധാനമന്ത്രിയാണ് അനില്‍ അംബാനിയോട് ഇക്കാര്യം പറഞ്ഞത്. അനില്‍ അംബാനിയുടെ ഇടനിലക്കാരനായാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യദ്രോഹത്തില്‍ കുറഞ്ഞ കുറ്റമല്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments
Loading...