EBM News Malayalam

യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ റാഫേല്‍ നദാല്‍ ചാമ്പ്യനായി

ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷേ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ റാഫേല്‍ നദാല്‍ 50 മിനിറ്റും നീണ്ട മത്സരത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് നദാല്‍ കിരീടം നേടി. റഷ്യയുടെ ദാനില്‍ മെദ്വദേവിനെ തകര്‍ത്താണ് റാഫേല്‍ നദാല്‍ 19-ാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണ് നദാല്‍ സ്വന്തമാക്കിയത്.

റാഫേല്‍ നദാലിന്റെ നാലാം യുഎസ്ഓഎപ്പണ്‍ കിരീടമാണിത്. ലോക രണ്ടാം നമ്പര്‍ താരമായ നദാല്‍ ആര്‍തര്‍ ആഷേ സ്റ്റേഡിയത്തില്‍ നിന്ന് 2010, 2013, 2017 എന്നീ വര്‍ഷങ്ങളിലാണ് കിരീടം നേടിയത്. നദാലിന്റെ അഞ്ചാമത് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും 27-ാമത് ഗ്രാന്‍ഡ്സ്ലാം ഫൈനലുമായിരുന്നു. പ്രായം 30 കവിഞ്ഞതിനു ശേഷം അഞ്ച് പ്രധാന കിരീടനേട്ടത്തിലെത്തിയ ആദ്യ ആളും നദാല്‍ ആയിരുന്നു.

Comments
Loading...