EBM News Malayalam

ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ദോഹ: ഖത്തറിന്റെ രണ്ട് സൈനിക ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ച വിമാനങ്ങളിലെ പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

പരിശീലനത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുവെന്നും പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും മാത്രമാണ് പുറത്തു വന്നത്. ബുധനാഴ്ചയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അപകട വിവരങ്ങള്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. എന്നാല്‍ സംഭവം നടന്ന തിയ്യതിയോ സമയമോ ഇതില്‍ പറയുന്നില്ല.

Comments
Loading...