EBM News Malayalam

ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി.വി.സിന്ധുവിന് വിജയത്തുടക്കം

ബീജീംഗ്: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍, ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. മരണഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍,നിലവിലെ ചാമ്ബ്യന്‍മാരായ ജപ്പാന്‍െറ അകാനി യാമാഗുച്ചിയെ സിന്ധു തോല്‍പ്പിച്ചു.

കടുത്ത പോരാട്ടത്തില്‍ , പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് സിന്ധുവിന്‍റെ ജയം. സ്കോര്‍ 24-22, 21-15. രണ്ട് ഗെയിമിലും , ഇടവേളയില്‍ സിന്ധു പിന്നിലായിരുന്നു.ലോക ഒന്നാം നമ്ബര്‍ താരം തായ് സു യിങ്, അമേരിക്കന്‍ താരം ബെയ്വന്‍ ഷാങ് എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധു നേരിടണം. അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്ബര്‍ താരം കെന്റോ മൊമോട്ടോയോട് പരാജയപെട്ടു. സ്കോര്‍ 21-18, 21-6.

സീസണിലെ 8 മികച്ച കളിക്കാര്‍ മാത്രമാണ് ലോക ടൂര്‍നാമെന്റ് ഫൈനല്‍സില്‍ മത്സരിക്കുന്നത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ പി വി സിന്ധുവിനൊപ്പം തായ് സു യിങ്, അകാനെ യമാഗുച്ചി, ബെയ്വെന്‍ സാംഗ് എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന സമീര്‍ വര്‍മക്ക് കെന്റോ മൊമോട്ടക്ക് പുറമെ ടോമി സുഗിയാര്‍ട്ടോ, കാന്റഫോണ്‍ വാംഗ്കാറോയന്‍ എന്നിവരുമുണ്ട്.

Leave A Reply

Your email address will not be published.