EBM News Malayalam

പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിന്‍റെ ശബ്ദരേഖകള്‍ ഇന്ത്യ കൈമാറി

86,809

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ശബ്ദരേഖകള്‍ ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിക്ക് കൈമാറി. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ശബ്ദരേഖകള്‍ നല്‍കിയതായി സ്ഥിരീകരിച്ചത്. കശ്മീരില്‍ ഭീകരാക്രമണവും ജിഹാദും നടത്തുന്നതിന് ഇപ്പോഴും ശ്രമിക്കുന്നുവെന്നും ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന് ശേഷം മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നും ജെയ്‌ഷെ മുഹമ്മദിനെ നിരോധിക്കണമെന്നുമുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ നേരത്തെ യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വീറ്റോ ചെയ്തിരുന്നു.

Leave A Reply

Your email address will not be published.