EBM News Malayalam

പിഎസ്എസി പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണം

തിരുവനന്തപുരം: പിഎസ്എസി പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊന്‍പത് ദിവസം കഴിഞ്ഞു. സാംസ്‌ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സിയുമായി ഇന്ന് ചര്‍ച്ച നടത്തുന്നതാണ്.

മലയാളത്തില്‍ ആക്കുന്നതിനെ പിഎസ്‌സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും കമ്മീഷന്‍ നിരത്തിയത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ്.

Comments
Loading...