EBM News Malayalam

വിമര്‍ശകരുടെ വായടപ്പിച്ച് പൃഥ്വിരാജിന്‍റെ മറുപടി

നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകനായും മികവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയിലെ തുടക്കകാലത്ത് തന്നെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ താന്‍ സംവിധായകനായി എത്കുമെന്ന് അന്നേ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല പിന്നിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കൃത്യമായി ശ്രദ്ധിച്ചിരുന്നു. പതിവ് രീതികളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന സിനിമയാണ് ലൂസിഫര്‍. ക്യാമറ മൂവ്‌മെന്റിലായാലും സാങ്കേതികമികവിലായാലും വ്യത്യസ്തതയുമായാണ് ചിത്രമെത്തിയത്. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രം കുതിക്കുന്നത്. രണ്ടാംവാരത്തിലേക്ക് കടക്കുന്നതിനിടയിലാണ് സിനിമ 100 കോടി പിന്നിട്ടത്. ഇപ്പോഴിതാ 200 കോടിയും പിന്നിട്ട് കുതിക്കുകയാണ് ചിത്രം. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സിനിമയൊരുക്കിയതെന്നും നിങ്ങളാണ് ഇതിനെ വിലയിരുത്തേണ്ടതെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളില്‍ താരങ്ങളെല്ലാം പങ്കെടുത്തിരുന്നുവെങ്കിലും മിതത്വം പാലിച്ചാണ് എല്ലാവരും സംസാരിച്ചത്. തന്റെ നായകന്‍ മോഹന്‍ലാലാണെന്നും അതിലും വലിയൊരു പ്രമോഷന്‍ ഈ ചിത്രത്തിന് ലഭിക്കാനില്ലെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. സംവിധായകനായി മാത്രമല്ല ചിത്രത്തിലെ സുപ്രധാന കഥാപാത്രമായും അദ്ദേഹം എത്തിയിരുന്നു. സെയ്ദ് മസൂദിന്റെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ലൂസിഫറുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിലും മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

Comments
Loading...