EBM News Malayalam

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ നഷ്ടമാവും

കൊല്‍ക്കത്ത: ബിസിസിഐ അംഗത്വമുള്ള താംബെ ദുബൈയില്‍ നടന്ന ടി10 ടൂര്‍ണമെന്റില്‍ അനുവാദമില്ലാതെ കളിച്ചതിനാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയ്ക്ക് ഐപിഎല്‍ കളിക്കാന്‍ കഴിയില്ല. 48വയസുകാരനായ താംബെ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരമാണ്.

നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പമുണ്ടായിരുന്ന താംബെ അടിസ്ഥാന വിലയായ 20 രൂപയ്ക്കാണ് കൊല്‍ക്കത്തയിലെത്തിയത്. ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ക്ക് ടി20, ടി10 ലീഗുകളില്‍ കളിക്കാനുള്ള അനുവാദമില്ല. താംബ പുറത്താവുന്നതോടെ കൊല്‍ക്കത്തയ്ക്ക് മറ്റൊരു താരത്തിന് ഇടം നേടാവുന്നതാണ്.

Comments
Loading...