EBM News Malayalam

പ്രവാസികള്‍ക്കായി പ്രവാസി നിക്ഷേപ കമ്പനി വരുന്നു

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി പ്രവാസി നിക്ഷേപ കമ്പനി വരുന്നു. പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി രൂപീകരിക്കാനുളള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അന്തിമ അനുമതി നല്‍കി. ഇതിന്റെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിനുമായിരിക്കും. കമ്പനിക്ക് കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്‌സിഡിയറി കമ്പനിയോ കൂടി സ്ഥാപിക്കും.

കമ്പനിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്‍ആര്‍ഐ ടൗണ്‍ഷിപ്പ്, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ കമ്പനി പദ്ധതികള്‍ നടപ്പാക്കുന്നു. കേരളത്തിന്റെ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

Comments
Loading...