EBM News Malayalam

പ്രളയദുരിതം അനുഭവിക്കുന്ന തെലങ്കാനയ്ക്ക് ധനസഹായം നല്‍കി തെലുങ്ക് ചലച്ചിത്രതാരം പ്രഭാസ്

പ്രളയദുരിതത്തിന്റെ നാശനഷ്ടം അനുഭവിക്കുന്ന തെലങ്കാനയ്ക്ക് ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി തെലുങ്ക് ചലച്ചിത്രതാരം പ്രഭാസ്. നേരത്തെ ചിരഞ്ജീവി, പവന്‍ കല്യാണ്‍, മഹേഷ് ബാബു എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി വീതം ധനസഹായം നല്‍കിയിരുന്നു.

നാഗാര്‍ജുന, ജൂനിയര്‍ എന്‍ടിആര്‍, രവി തേജ, വിജയ് ദേവരകൊണ്ട തുടങ്ങി തെലുങ്ക് സിനിമാലോകത്തെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രളയദുരിതം നേരിടുന്ന തങ്ങളുടെ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ ഏറ്റവും നാശം വിതച്ച ഹൈദരാബാദ് നഗരത്തില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 37,000ല്‍ അധികം കുടുംബങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് കണക്കുകള്‍. നാളെ വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് ഐഎംഡിയുടെ നിഗമനം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.