EBM News Malayalam

പിഒഎസ് മെഷീന്‍ വഴി പണം പിന്‍വലിക്കാന്‍ സാധിക്കും : എസ്ബിഐ

കൊച്ചി: എടിഎമ്മുകള്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും കേടായതിനാല്‍ പിഒഎസ് മെഷീന്‍ വഴി പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു. പെട്രോള്‍ പമ്പുകളിലും കടകളിലുമുളള സ്റ്റേറ്റ് ബാങ്കിന്റെ പിഒഎസ് മെഷീനുകളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് 2,000 രൂപ വരെ പണമായി എടുക്കാനുളള സംവിധാനമാണുളളത്.

ഓരോ ഇടപാടിനും പമ്പ്/ കട ഉടമയ്ക്ക് അഞ്ച് രൂപ വീതം സര്‍വീസ് ചാര്‍ജ് ബാങ്ക് നല്‍കുന്നതാണ്. പിഒഎസ് മെഷീനുകളില്‍ സെയില്‍സ് ഓപ്ഷന് പകരം ക്യാഷ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. എന്നാല്‍ നേരത്തെ ഈ സംവിധാനം നിലവിലുളളതാണെന്നും സ്റ്റേറ്റ് ബാങ്ക് അതികൃതര്‍ അറിയിച്ചു.

Comments
Loading...