EBM News Malayalam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെതിരെയാണ് അപ്പീല്‍. കോടതിയുടെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീര്‍ണമാക്കുമെന്നുമാണ് സിബിഐ യുടെ നിലപാട്. ഉദ്യോഗസ്ഥരുടെ എണ്ണം കുറവും കേസുകളുടെ വര്‍ധനവും പ്രതിസന്ധി ആകുന്നു എന്നും സിബിഐ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. കേസിലെ പ്രതികളെയെല്ലാം ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Comments are closed.