EBM News Malayalam

മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം സ്വർണ്ണ വ്യാപാരിയുടെ കാറിൽ നിന്ന് 100 പവൻ തട്ടിയെടുത്ത കേസിലെ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം : മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം സ്വർണ്ണ വ്യാപാരിയുടെ കാറിൽ നിന്ന് 100 പവൻ തട്ടിയെടുത്ത കേസിലെ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപമാണ് അജ്ഞാതസംഘം ആക്രമിച്ച് വൻ കവർച്ച നടത്തിയത്. സ്വർണ ഉരുപ്പടികൾ നിർമിച്ച് ആഭരണക്കടകൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്ത് (47) ൻ്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണമാണ് നഷ്ടപ്പെട്ടത്.

അതേസമയം കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവർ പറയുന്നത് . പാറശ്ശാല ഭാഗത്തു നിന്നു വന രണ്ടു കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. സമ്പത്ത് സഞ്ചരിച്ച കാറിൻ്റെ മുന്നിൽ എത്തിയ പ്രതികളുടെ കാർ കുറക്കോടുവച്ച് തടയുകയും ഇതിനു ശേഷം വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് സമ്പത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും സ്വർണ്ണം കവരുകയുമായിരുന്നു. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിൽ കൊടുക്കാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് നഷ്ടമായത്.

ഡ്രൈവർ അരുണിനെ കാറിൽ നിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദ്ദിച്ച് വാവയറമ്പലത്തിനു സമീപം വാഹനത്തിനു നിന്നു തള്ളിയിട്ടു. സമ്പത്തിന് കൈക്കാണ് വെട്ടേറ്റത് .പരിക്കേറ്റ സമ്പത്തിനെയും ഡ്രൈവറയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മംഗലപുരം പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ്. ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Comments are closed.