EBM News Malayalam

കളിയിക്കാവിള എഎസ്‌ഐ കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി

ബെംഗളൂരു: കളിയിക്കാവിള എഎസ്‌ഐ കൊലപാതക കേസിലെ മുഖ്യപ്രതികളെ കര്‍ണാടകത്തിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് തൗഫീക്ക്, അബ്ദുള്‍ സലീം എന്നീ മുഖ്യപ്രതികളെ പിടികൂടിയത്.

മുഖ്യപ്രതികള്‍ക്ക് തോക്ക് നല്‍കിയ ഇജാസ് പാക്ഷയെ ഇന്നലെ പൊലീസ് പിടികൂടിയതിനെത്തുടര്‍ന്ന് ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലും തമിഴ്‌നാട്ടിലും പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു.

കൂടാതെ തമിഴ്‌നാട് നാഷ്ണല്‍ ലീഗില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ തമിഴ്‌നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇജാസ് പാഷ, അനീസ്,സഹീദ്, ഇമ്രാന്‍ ഖാന്‍,സലിം ഖാന്‍ എന്നിവരെയാണ് ഇന്നലെ ബെംഗളൂരു ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

7, 8 തീയതികളില്‍ പ്രതികള്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാണ് പ്രതികള്‍ താമസിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിലായിരുന്നു.

Comments are closed.