EBM News Malayalam

ജീവിതാനുഭവങ്ങളേക്കുറിച്ച് വിശദീകരിച്ച് നരേന്ദ്രമോദി

മാന്‍ വിസിസ് വൈല്‍ഡ് എന്ന പരിപാടിയില്‍ അവതാരകന്‍ ബിയര്‍ ഗ്രൈല്‍സിനോട് പ്രധാനമന്ത്രി മോദിതന്റെ ജീവിതാനുഭവങ്ങളേക്കുറിച്ചും വീക്ഷണങ്ങളേക്കുറിച്ചും വിശദീകരിച്ചു. 8 വര്‍ഷത്തെ ആദ്യ അവധി ദിനം എന്ന് വിശേഷിപ്പിച്ചാണ് മോദി തന്റെ പരിപാടി തുടങ്ങിയത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ചായിരുന്നു പരിപാടിയുടെ ചിത്രീകരണം.

തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തെക്കുറിച്ചും എല്ലാവരുടേയും സ്വപ്നത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ വീടിന്റെ അടുത്തുള്ള തടാകത്തിന്റെ കരയില്‍ കിടന്ന മുതലയുടെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ അമ്മ തന്നെ വഴക്കു പറഞ്ഞുവെന്നും പിന്നീട് താന്‍ അതിനെ തിരികെ കൊണ്ടുചെന്ന് കളഞ്ഞ അനുഭവവും പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ഒരിക്കലും അപകടകാരിയല്ലെന്നും മനുഷ്യന്‍ ചിലപ്പോള്‍ അതായേക്കാമെന്നും പരിപാടിയില്‍ നിന്നും മനസിലാക്കാം. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ശേഷം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമ ആക്രമണത്തിനിടെയാണ് പരിപാടിയുടെ ചിത്രീകരണം നടന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Comments
Loading...