EBM News Malayalam

നരേന്ദ്രമോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും

ദില്ലി : അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക പര്യടനം നാളെ ഉച്ചമുതലാണ് ആരംഭിക്കുന്നത്.

ഇരുപത്തിനാലിന് ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും അതിന് ശേഷം ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് അറിവ്.

24 ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ 50000 ഇന്ത്യക്കാര്‍ പങ്കെടുക്കും. ഇരുപത്തിഴേിനാണ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി സംസാരിക്കുന്നത്.

Comments
Loading...