EBM News Malayalam

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്

വടകര: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവച്ചു കൊന്ന കേരള മുഖ്യനുള്ള ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന മുന്നറിയിപ്പോടെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കത്തില്‍ അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ റുസ്സാം എന്ന പേരുണ്ട്.

പേരാമ്പ്ര എസ്.ഐ ഹരീഷിന് എതിരെയും കത്തില്‍ ഭീഷണിയുണ്ട്. എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നു തുടങ്ങുന്ന കത്തില്‍, സാധാരണ ജനങ്ങളുടെ നികുതിപ്പണം വാങ്ങി സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏതു വകുപ്പാണ് അനുവദിക്കുന്നതെന്നും ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതു പോലെ വൈകാതെ കാണുമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

നവംബര്‍ ആറിന് എഴുതിയ കത്തിലെ പോസ്റ്റല്‍ സീല്‍ ചെമ്മരത്തൂര്‍ ആണോ ചെറുവത്തൂര്‍ ആണോ എന്നും വ്യക്തൈായി കാണുന്നില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Comments
Loading...