EBM News Malayalam

കുവൈറ്റില്‍ ക്ലാപ്പന പ്രയാര്‍ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ക്ലാപ്പന പ്രയാര്‍ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നവംബര്‍ 25 മുതല്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി (48)യെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നതിനിടെ ഇന്നലെ പുലര്‍ച്ചെ മിനാ അബ്ദുല്ലയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നതിനാല്‍ മൃതദേഹത്തിന് സമീപത്തു നിന്നും കിട്ടിയ പഴ്സില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ കേന്ദ്രമന്ത്രി വി. മുരളീധരന് പരാതി നല്‍കിയിരുന്നു. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിട്ടു നല്‍കുന്നത്. ഭാര്യ പ്രീത് , മകള്‍: സെഞ്ചല്‍

Comments are closed.