EBM News Malayalam

പാരസൈറ്റ് ജനുവരി 31ന് ഇന്ത്യയില്‍ റിലീസിന് എത്തുന്നു

ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിലൂടെ പാം ദിയോര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് ജനുവരി 31ന് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. നിരവധി മേളകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം പല ചലച്ചിത്രമേളകളിലും സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു. 15 ഇന്ത്യന്‍ നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കമ്പ്യൂട്ടറുകളിലോ ചെറിയ സ്‌ക്രീനുകളിലോ കാണേണ്ടതല്ല പാരസൈറ്റ് എന്നും ഇംപാക്റ്റ് ഫിലിംസിന്റെ അശ്വനി ശര്‍മ്മ പറയുന്നു. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോംഗ് ജൂണ്‍ ഹൊയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആറ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങളാണ് പാരസൈറ്റിന് കിട്ടിയിരിക്കുന്നത്.

Comments
Loading...