EBM News Malayalam

പാലാരിവട്ടം അഴിമതിക്കേസില്‍ ടി.ഒ.സൂരജിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി.ഒ.സുരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മൂന്നാം പ്രതിയായ ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനാല്‍ പോളിനു മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തത്. ടി.ഒ. സൂരജിനു പുറമെ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം.ടി. തങ്കച്ചന്‍ എന്നിവര്‍ക്കുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

Comments
Loading...