EBM News Malayalam

പാലായിൽ വോട്ടെടുപ്പിന് ഇനി ഒരാഴ്ച്ച

കോട്ടയം: വോട്ടെടുപ്പിന് ഇനി ഒരാഴ്ച്ച മാത്രമുള്ള പാലായില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ഇ പി ജയരാജന്‍ അടക്കമുള്ള ഇടതു നേതാക്കള്‍ ഇന്നെത്തും. കോടിയേരിക്ക് പൊതുപരിപാടികള്‍ ഒന്നുമില്ലെങ്കിലും സംഘടനകളെയും വ്യക്തികളേയും കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പാലായിലെത്തുന്നത്. കുടുംബയോഗങ്ങളില്‍ ഉള്‍പ്പടെ മന്ത്രി ഇ പി ജയരാജന്‍ പങ്കെടുക്കുന്നതാണ്. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജന.സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രധാന നേതാക്കളെ ഇറക്കി കുടുംബയോഗങ്ങള്‍ വിളിച്ച് ചേര്‍ത്താണ് പ്രചാരണം നടക്കുന്നത്.

ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴിപ്പിക്കാനുള്ള നീക്കത്തിലാണ് എന്‍ഡിഎ ക്യാമ്പ്. എന്നാല്‍ താഴെത്തട്ട് പ്രചാരണം ഊര്‍ജിതമാക്കുകയാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നേതാക്കളെ കൊണ്ടുവന്ന് കൂടുതല്‍ കുടുംബ യോഗങ്ങള്‍ സംഘടിപ്പിനാണ് യുഡിഎഫ് തീരുമാനിച്ചത്. പ്രമുഖ നേതാക്കളെത്തുന്നതിനാല്‍ പ്രാദേശിക നേതാക്കളും വളരെയധികം സന്തോഷത്തിലാണ്. കൂടാതെ ശബരിമലയും നവോത്ഥാന സമിതിയിലെ വിള്ളലുമടക്കം കുടുംബയോഗങ്ങളിലും യുഡിഎഫ് ചര്‍ച്ചയാക്കും.

Comments
Loading...