EBM News Malayalam

ഉറിയിലേക്കുള്ള പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു

ശ്രീനഗര്‍: പാക് സേനയുടെ പിന്തുണയോടെ ചൊവ്വാഴ്ച ഭീകരര്‍ ഉറി സെക്ടറിലേക്കുള്ള പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ടുദിവസം മുന്‍പാണ് പാകിസ്ഥാന്റെ ഈ ശ്രമം. കാശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.

പാക് ഭീകരഗ്രൂപ്പുകളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എന്‍.ഐ.എ അറിയിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതുനീക്കവും നേരിടാന്‍ തയ്യാറെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു.

Comments
Loading...