EBM News Malayalam

ഗുജറാത്തിലെ മൃഗശാലയില്‍ നിന്ന് സിംഹങ്ങള്‍ എത്തുന്നു

തിരുവനന്തപുരം: ഏഷ്യയിലെ രണ്ടാമത്തെ സിംഹസഫാരി പാര്‍ക്കാണ് നെയ്യാര്‍ ഡാമിലുള്ളത്. ഒരുജോടി മലയണ്ണാനുകള്‍ക്ക് പകരമായി ഒരു ജോടി സംഹങ്ങളെ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലേക്ക് എത്തിക്കാന്‍ അനുമതി.

ഗുജറാത്തിലെ മൃഗശാലയില്‍ നിന്നാണ് സിംഹങ്ങളെ എത്തിക്കുന്നത്. സിംഹങ്ങളെ കൈമാറാന്‍ സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. നാല് സിംഹങ്ങളുമായാണ് പാര്‍ക്ക് തുടങ്ങുകയും ക്രമേണ സിംഹങ്ങളുടെ എണ്ണം 17ല്‍ എത്തിയതോടെ ചെലവ് താങ്ങാവുന്നതിലും കൂടുതലായി.

ഇതോടെ വംശവര്‍ധന തടയാനുള്ള മാര്‍ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കുകയും ആണ്‍സിംഹങ്ങള വന്ധ്യംകരിച്ചതിന് പിന്നാലെ സിംഹക്കുട്ടികള്‍ പാര്‍ക്കില്‍ പിറന്നതുമില്ല. ഒരുജോടി മലയണ്ണാനുകളുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഗുജറാത്തിലേക്ക് പോവും. നിലവില്‍ പാര്‍ക്കിലുള്ള സിംഹത്തിന് 17 വയസ്സ് പിന്നിട്ടു.

Comments
Loading...