EBM News Malayalam

തനിക്കും പാര്‍ട്ടിക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ നേതൃത്വത്തിലുള്ള ദുസഹറ റാലി അഭിസംബോദന ചെയ്ത് സംസാരിക്കവെ തനിക്കും പാര്‍ട്ടിക്കും എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അടക്കം മറുപടി നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദാദറിലെ സവര്‍ക്കര്‍ ഹാളിലാണ് ശിവസേന ദുസഹറ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ‘ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ട് ഒരുവര്‍ഷമാകുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പലരും പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഇപ്പോള്‍ അത് ചെയ്തു കാണിക്കു എന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്’ എന്നായിരുന്നു പറഞ്ഞത്.

കൂടാതെ ‘ബിഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് നിങ്ങളുടെ വാഗ്ദാനം. അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബംഗ്ലാദേശില്‍ നിന്നോ കസാകിസ്ഥാനില്‍ നിന്നോ വന്നവരാണോ. ഇങ്ങനെയൊക്കെ പറയുന്ന ആളുകള്‍ സ്വയം ലജ്ജിക്കണം. നിങ്ങളാണ് കേന്ദ്രം എന്നു മറക്കരുത്’ ഉദ്ധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉദ്ധവിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിലാണ് സേനാ തലവന്‍ മതേതരവാദി ആയോ എന്ന ചോദ്യം ഉന്നയിച്ചിരുന്നത്.

തന്റെ ഹിന്ദുത്വം ചോദ്യം ചെയ്യുന്ന ആളുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തായിരുന്നു ഉദ്ധവ് വിഷയത്തില്‍ പ്രതികരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി മതേതരവാദി ആയോ എന്ന സംശയം ഉന്നയിച്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിക്കും പേരെടുത്ത് പറയാതെ കടുത്തഭാഷയില്‍ ഉദ്ധവ് പ്രതികരിച്ചിരുന്നു. ‘ഞങ്ങളുടെ ഹിന്ദുത്വം നിങ്ങളുടെതിനെക്കാള്‍ പഴക്കമേറിയതും വ്യത്യസ്തവുമാണ്. മറ്റുള്ള ആളുകള്‍ ഇതിനെക്കുറിച്ച് പറയാന്‍ പോലും ഭയന്നിരുന്ന കാലത്താണ് അന്തരിച്ച ബാലസാഹബ് താക്കറെ ഇതിനെക്കുറിച്ച് സംസാരിച്ചത്. ഞങ്ങളുടെ ഹിന്ദുത്വം ആരാധനമൂര്‍ത്തികളിലോ ക്ഷേത്രങ്ങളിലോ പൂജകളിലോ പാത്രം കൊട്ടുന്നതിലോ അല്ലെങ്കില്‍ മണിയടിക്കുന്നതിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഞങ്ങളുടെ ഹിന്ദുത്വം തന്നെയാണ് ഞങ്ങളുടെ ദേശീയത’. ഉദ്ധവ് പറഞ്ഞു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.