EBM News Malayalam

ഓപ്പോ എ 93 ഒക്ടോബർ 6 ന് മലേഷ്യയിൽ വിപണിയിലെത്തും

ഓപ്പോ എ 93 ഒക്ടോബർ 6 ന് മലേഷ്യയിൽ വിപണിയിലെത്തും. ഈ സ്മാർട്ട് ഫോണിന്റെ വരവ് കമ്പനി സൂചിപ്പിക്കാൻ തുടങ്ങിയെന്ന് മാത്രമല്ല, ഡിസൈനും പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്ന ഒന്നിലധികം റെൻഡറുകൾ വെളിപ്പെടുത്തിയിരുന്നു. ഓപ്പോ എ 17 പ്രോയുടെ പുനർനിർമ്മിച്ച മോഡലാണെന്ന് ഓപ്പോ എ 93 എന്ന വസ്തുത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

റെൻഡറുകൾ ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള അവകാശവാദം സാക്ഷ്യപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഓപ്പോ എ 93 യുടെ മുൻവശത്ത് ഡ്യുവൽ സെൽഫി ക്യാമറകൾക്കായി ഗുളിക ആകൃതിയിലുള്ള നോച്ചും പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പും വരുന്നു. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റ് ഫീച്ചർ ചെയ്യുന്നു.

ഓപ്പോ മലേഷ്യയുടെ ട്വിറ്റർ അക്കൗണ്ട് വഴി ഓപ്പോ എ 93 ന്റെ വരവ് കമ്പനി സൂപ്പിക്കാൻ തുടങ്ങിയിരുന്നു. ഒക്ടോബർ 6 ന് മറ്റൊരു ട്വീറ്റ് വഴി ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഓപ്പോ എ 93യുടെ ഫേസ്ബുക്ക് പേജ് വഴി ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ വ്യക്തമാക്കി.

കമ്പനിയുടെ ടീസർ ട്വീറ്റ് അനുസരിച്ച്, ഓപ്പോ എ 93 8 ജിബി+ 128 ജിബി സ്റ്റോറേജ് ഓപ്ഷനായി വരുന്നു. 7.48 മില്ലിമിറ്റർ കട്ടിയുള്ള അൾട്രാ സ്ലിം ബോഡി ഇതിന് ഉണ്ടാകും. ഡ്യുവൽ സെൽഫി ക്യാമറകൾക്കൊപ്പം ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ട്. മൊത്തം ആറ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്രെയിറ്റ് ക്യാമറകൾ ഈ സെറ്റപ്പിൽ വരുന്നത്.

ഓപ്പോ എ 93 യഥാർത്ഥത്തിൽ ഓപ്പോ എഫ് 17 പ്രോയുടെ പുനർനിർമ്മിച്ച പതിപ്പാണെങ്കിൽ, 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 60Hz റിഫ്രഷ് റേറ്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ കാണിക്കുന്നു. ഈ ഡിവൈസിന് മീഡിയടെക് ഹീലിയോ പി 95 SoC പ്രോസസറാണ് പ്രവർത്തനക്ഷമത നൽകുന്നത്.

പിന്നിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, രണ്ട് 2 മെഗാപിക്സൽ മോണോക്രോം സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്തുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പിൽ 16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു.

കൂടാതെ, ഓപ്പോ എ 93 30W VOOC ഫ്ലാഷ് ചാർജ് 4.0 സാങ്കേതികവിദ്യയും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വരുന്ന 4,015mAh ബാറ്ററിയും കമ്പനി നൽകുന്നു. 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

Comments are closed.