EBM News Malayalam

ഓപ്പോ എഫ്11 പ്രോ ഇന്ത്യന്‍ വിപണിയില്‍

പ്പോയുടെ പുതിയ മോഡല്‍ എഫ്11 പ്രോ ഇന്ത്യന്‍ വിപണിയില്‍. എഐ പവേര്‍ഡോഡു കൂടിയ ഓപ്പോയുടെ ക്യാമറ 48 എംപി ആണ്.ഡ്യുവല്‍ ക്യാമറ ആയതിനാല്‍ 5 എംപി സെന്‍സറും ഉണ്ട്, ഫോണിന്റെ ഫ്രണ്ട് ക്യാമറ 12 എംപിയാണ്. ഫുള്‍ സ്‌ക്രീന്‍ ഫോണ്‍ ആണ് ഒപ്പോ എഫ്11. എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയോട് കൂടിയ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്. ഇതില്‍ ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിലെ ചിപ്പ് സെറ്റ് മീഡിയ ടെക് ഹീലിയം പി70 ആണ്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. വിഒഒസി 3.0 ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ ഇളുപ്പത്തില്‍ തന്നെ ചാര്‍ജാകും.

എഫ് 11 പ്രോയില്‍ 6 ജിബി റാം എഫ്11 ല്‍ 4ജിബി റാം ആണ് ഉളളത്. ബ്ലാക്ക് അക്യൂറ ഗ്രീന്‍ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് 24,990 രൂപയാണ് വില.നോച്ചില്ലാത്ത പുതിയ മോഡല്‍ കൂടാതെ വാട്ടര്‍ഡ്രോപ്പ് നോച്ചോടെയുള്ള എഫ്11 പ്രോ മോഡലും ഓപ്പോ ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്.ഇതിന് 19,990 രൂപയാണ് വില.

Comments
Loading...